
കെ.എം ബഷീറിന്റെ മരണം : അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകാനാകില്ല , ഉടൻ റിപ്പോർട്ട് സമർപ്പിക്കണം : മജിസ്‌ട്രേട്ട് കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ചിരുന്ന കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനെതിരെ കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോർട്ട് ഡിസംബർ 15ന് മുമ്പായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യവും കോടതി തള്ളി. അപകടം നടന്ന സമയത്ത് ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ തെളിവ് നശിപ്പിച്ചതിനും എഫ് ഐ ആർ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്മെന്റിന്റെ ഹർജിയിൽ അന്വേഷണ സംഘത്തോട് വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് സർക്കാർ അഭിഭാഷകൻ വഴി നൽകിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്.