ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല….! എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു; മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതില്‍ നിരാശയില്ലെന്ന് കെ.കെ ശൈലജ
സ്വന്തം ലേഖിക
ന്യൂഡൽഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതില്‍ നിരാശയില്ലെന്ന് എംഎല്‍എ കെ.കെ ശൈലജ.
ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ. കെ ശൈലജയുടെ പുസ്തകമായ ”മൈ ലൈഫ് ആസ് എ കൊമ്രേഡ് ” ഡൽഹിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇംഗ്ലീഷില്‍ തയ്യാറാക്കിയ പുസ്തകം ഡൽഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്.
കെ കെ ശൈലജയില്‍ പൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിച്ചാണ് മന്ത്രി സ്ഥാനം ഏല്‍പ്പിച്ചത്. അത് പൂര്‍ണ്ണമായും ശൈലക കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Third Eye News Live
0