കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ ബൈക്ക് അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ ഇടിച്ച് അപകടം; റോഡിൽ വീണ ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്ക്

കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ ബൈക്ക് അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ ഇടിച്ച് അപകടം; റോഡിൽ വീണ ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്ക്

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം കളത്തിപ്പടിയിൽ എയ്സ് പിക്കപ്പ് വാനിന്റെ ഡോറിൽ തട്ടി റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്ക്.

കോട്ടയം കളത്തിപ്പടിയിൽ ഇന്ന് രാവിലെ 11:30 ഓടു കൂടിയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്ത് നിന്ന് മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രക്കാരൻ സമീപത്തെ ഹോട്ടലിലേക്ക് മുട്ടയുമായിഎത്തിയ എയ്സ് പിക്കപ്പിന്റെ വാതിൽ ഡ്രൈവർ അലക്ഷ്യമായി തുറന്നതോടെ ഡോറിൽ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

റോഡിലെ വീണതോടെ പിന്നാലെ എത്തിയ കോട്ടയം റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ആൽവിൻ എന്ന സ്വകാര് ബസ് ഇയാളെ തട്ടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.