‘കേരളത്തില്‍ മുഖ്യമന്ത്രി ആകാൻ ശ്രമം; ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോര്‍ക്കാൻ നീക്കം നടത്തി’; കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണവുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദ്

Spread the love

ചെന്നൈ: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്.

video
play-sharp-fill

കെ സി വേണുഗോപാലിന് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടില്‍ വിജയ്‍യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു. ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്.

ചെന്നൈ വിമാനത്താവളത്തിലെ യോഗത്തില്‍ ഇതേചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു. രാഹുല്‍ ഗാന്ധി പങ്കെടുത്ത സിഇസി യോഗത്തില്‍ ധാരണയിലെത്തിയ സ്ഥാനാർത്ഥി പട്ടിക കെ സി ഇടപെട്ട് അട്ടിമറിച്ചെന്നും ഹസീന ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎംകെ സഖ്യം വിടാൻ കെ സി ശ്രമിച്ചു. വിജയ്‍യുമായി സഖ്യത്തിന് നീക്കമുണ്ടായി. കേരളത്തില്‍ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം. വിജയ് ഫാൻസിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു നീക്കം.

വിജയ് കേരളത്തിലും വോട്ട് നേടിത്തരുമെന്ന് വാദിച്ചു. സ്റ്റാലിനുമായി ചർച്ചയ്ക്ക് കെ സി ചെന്നൈയില്‍ എത്തിയ ദിവസവും തർക്കമുണ്ടായി. വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.

കേരളത്തിന്റെ മുഖ്യമന്ത്രിപദം ആണ് കെസിയുടെ സ്വപ്നം. രാഹുല്‍ ഗാന്ധി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക കെസി വേണുഗോപാല്‍ അട്ടിമറിച്ചു. മഹിളാ കോണ്‍ഗ്രസിലെ ക്രമക്കേടുകള്‍ അറിഞ്ഞിട്ടും കെ സി ഇടപെട്ടില്ലെന്നും ഹസീന പറഞ്ഞു. കഴി‍ഞ്ഞ ദിവസമാണ് തമിഴ്നാട്‌ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷപദവി ഹസീന സയിദ് രാജിവെച്ചത്.