സിനിമ താരം ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

Spread the love

 

കൊച്ചി : സിനിമ താരം ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി (75 ) അന്തരിച്ചു. രോഗം ബാധിച്ച്   കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണപ്പെട്ടത്.

video
play-sharp-fill

പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്ക്കരിക്കും.

സീരിയിലൂടെയാണ് ജ്യോതിർമയ്  ആദ്യമായി ക്യാമറയ്ക്ക മുന്നിൽ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈലറ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് ചുവടുവെച്ചു.   പിന്നീട്  2002ല്‍ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രം താരത്തെ  ശ്രദ്ധേയയാക്കി മാറ്റി.

തുടർന്ന് നിരവധി സിനിമകളാണ് താരം. ചെയ്തത്. മലയാളം,. ഹിന്ദി, തമിഴ് തുടങ്ങിയ  ചിത്രങ്ങളിലെല്ലാം തന്നെ താരം  അഭിനയിച്ചുട്ടുണ്ട്. സംവിധായകൻ അമൽ നീരദാണ് ജ്യോതിർമയുടെ ഭർത്താവ്.