play-sharp-fill
പ്രളയം പ്രവചിച്ച ജ്യോതിഷൻ പറയുന്നു സുപ്രീം കോടതി ഭക്തരുടെ പ്രാർത്ഥന കേൾക്കും; 13 ന് സുപ്രീം കോടതിയിൽ നിന്നും അനൂകൂല വിധിയുണ്ടാകും

പ്രളയം പ്രവചിച്ച ജ്യോതിഷൻ പറയുന്നു സുപ്രീം കോടതി ഭക്തരുടെ പ്രാർത്ഥന കേൾക്കും; 13 ന് സുപ്രീം കോടതിയിൽ നിന്നും അനൂകൂല വിധിയുണ്ടാകും

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 13 ന് സുപ്രീം കോടതിയിൽ നിന്നും അനൂകൂല വിധിയുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷൻ. കോട്ടയം വടവാതൂർ സ്വദേശിയായ ശിവകുമാർ വടവാതൂരാണ് ശബരിമലയിൽ സർക്കാരിനെതിരായും ഭക്തർക്ക് അനുകൂലമായും വിധിയുണ്ടാകുമെന്ന് പ്രവചിക്കുന്നത്. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്ന കോടതിയിൽ നിന്നും ഭക്തർക്ക് അനുകൂലമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രവചിക്കുന്നു. കേരളത്തിൽ പ്രളയമുണ്ടാകുമെന്ന് മാസങ്ങൾക്കു മുൻപ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇദേഹം  പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹം സുപ്രീം കോടതിയിൽ നിന്നും ശബരിമല കേസിൽ അനൂകൂല വിധിയുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്.



ഒക്ടോബർ 28 നാണ് സുപ്രീം കോടതിയുടെ അഞ്ചംഗം ബഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. ഇതിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.  തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളും എൻഎസ്എസും പന്തളം കൊട്ടാരവും അടക്കമുള്ളവർ റിവ്യു ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഹർജിയാണ് 13 ന് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പരിഗണിക്കുന്നത്. നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനു അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സർവീസിൽ നിന്നു വിരമിച്ചതിനാൽ പുതിയ ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയാവും പുതിയതായി ബഞ്ചിലിരുന്ന് കേസ് പരിഗണിക്കുക. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക എന്നാണ് സൂചന. കേസ് ഓപ്പൺ കോടതിയിൽ പരിഗണിക്കില്ലെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
ഇതിനിടെയാണ് ജ്യോത്സ്യൻ ശിവകുമാർ വടവാതൂർ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പ്രവചനം ഇങ്ങനെ –

നമസ്‌കാരം ജ്യോതിഷൻ ശിവകുമാർ വടവാതൂർ
സ്വാമി ശരണം
ഭക്ത ജനങ്ങൾ കാത്തിരിക്കുന്ന ബഹുമാനപെട്ട സുപ്രീം കോടതിയുടെ നാളത്തെ വിധിയോ അല്ലെങ്കിൽ താത്കാലിക കോടതി ഉത്തരവോ ഭക്ത ജനങ്ങൾക്ക് ആശ്വാസ മാകുന്ന ഒരു പ്രസ്താവന ആണ് ഉണ്ടാകാൻ പോകുന്നത്. അതിനു യാതൊരു സംശയവും വേണ്ട എല്ലാ ഭക്ത ജനങ്ങൾക്കും ഒപ്പം ഭഗവാന്റെ സാന്നിധ്യവും കടാക്ഷവും ഉണ്ടാകും എല്ലഭക്തരും നന്നായി വൃതം എടുത്തു മലചവിട്ടി ഭഗവൽ ദർശനത്തിനായി ഒരുങ്ങി കൊള്ളുക. സ്വാമി ശരണം.

നേരത്തെ കേരളത്തിൽ പ്രളയമുണ്ടാകുമെന്ന് ഇദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രവചിച്ചിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അന്ന് പ്രവചനം നടത്തിയത്.

അന്നത്തെ പ്രവചനം ഇങ്ങനെ –

നമസ്‌കാരം
ജ്യോതിഷൻ ശിവകുമാർ വടവാതൂർ
ഞാൻ ഇന്ന് ഒരു പ്രവചനം നടത്തുകയാണ് 2003. 2004.2016
എന്നീ വർഷങ്ങളിൽ ഭൂമി കുലുക്കം പ്രളയ ദുരിതം കൂടാതെ പല വിഷയങ്ങളും പ്രവചിച്ചിട്ടുണ്ട് അതെല്ലാം നടന്നു കഴ്ഞ്ഞിട്ടുള്ളതാണ് ഇതിന്റെയൊക്കെ പ്രെസ്സ് മീറ്റിംഗ്
രേഖകൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ ഉള്ളതാണ്
ഇപ്പോൾ പ്രവചിക്കുന്നു 2018 ജൂലൈ മാസം 4 തുടങ്ങി 2018 ഒക്ടോബർ മാസം 30 നു മുൻപായി കേരളത്തിൽ അതി ശക്തമായ ഭൂമി കുലുക്കവും പ്രളയ ദുരിതവും ഉണ്ടാകും വടക്കു കിഴക്കൻ മേഖലകളിൽ ആയിരിക്കും കൂടുതലായും ബാധിക്കുക • ഒരു പ്രദേശം തന്നെ ചിലപ്പോൾ പൂർണമായോ ഭാഗികമായോ ഇല്ലാതാകാൻ തന്നെ സാധ്യത കാണുന്നുണ്ട് * അതിന്റെ മുന്നോടിയാണ് ഇപ്പോൾ നടക്കുന്ന കൊള്ളിയും കൊലയും പീഡനവും അപകടങ്ങളും എല്ലാം
പരിത്രാണായ സാധുനാം
വിനാശായ സാധിഷ്‌കൃതാം
ജന്മ സംസ്ഥാപനർത്തയാ
സംഭവാമി യുഗേ യുഗേ *

ഈ സാഹചര്യത്തിൽ ശിവകുമാർ വടവാതൂരിന്റെ പോസ്റ്റിനെ പ്രതീക്ഷയോടെയാണ് അയ്യപ്പഭക്തർ കാണുന്നത്.