മലയാളിക്ക് അഭിമാനമായി ഗോൾ മഴ പെയ്യിച്ച് ഗോകുലം ..! ഒപ്പം അഭിമാനമായി ഒരു കോട്ടയംകാരനും: ഐലീഗ് നേടിയ ഗോകുലം ടീമിനായി പ്രതിരോധക്കോട്ട കെട്ടി ഒരു കോട്ടയംകാരൻ

മലയാളിക്ക് അഭിമാനമായി ഗോൾ മഴ പെയ്യിച്ച് ഗോകുലം ..! ഒപ്പം അഭിമാനമായി ഒരു കോട്ടയംകാരനും: ഐലീഗ് നേടിയ ഗോകുലം ടീമിനായി പ്രതിരോധക്കോട്ട കെട്ടി ഒരു കോട്ടയംകാരൻ

Spread the love

സ്പോട്സ് ഡെസ്ക്

കൊൽക്കത്ത: ഐ ലീഗിലെ നിർണ്ണായക മത്സരത്തിൽ എഴുപതാം മിനിറ്റ് വരെ മലയാളിയുടെ നെഞ്ചിടിപ്പ് സെക്കൻഡിൽ ‘ തൊണ്ണൂറ് മിനിറ്റും ‘കടന്നിരുന്നു. ചരിത്രം തിരുത്താനിറങ്ങിയ ഗോകുലം അത് വരെ ഒരു ഗോളിന് പിന്നിലായിരുന്നു. പിന്നെ കടിഞ്ഞാണില്ലാതെ കുതിച്ച ഗോകുലം ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കപ്പടിച്ചെടുത്തിരുന്നു.

ഗോകുലം കേരള എന്ന ക്ലബ് കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയിയിരിക്കുമ്പോൾ അതിൽ അതിയായി അഭിമാനിക്കുകയാണ് കോട്ടയത്തുകാരും. ചുങ്കം സ്വദേശിയും ബസേലിയസിൻ്റെ മൈതാനത്ത് പന്ത് തട്ടി വളരുകയും ചെയ്ത ജസ്റ്റിൻ ജോർജും ഐ ലീഗ് ജയിച്ച ടീമിലുണ്ടായിരുന്നു എന്നതാണ് കോട്ടയത്തിന് അഭിമാനിക്കാൻ വക നൽകുന്നത്. അവസാന മത്സരത്തിൽ പ്ളേയിങ്ങ് ഇലവൻ്റെ ഭാഗമായിരുന്നില്ലെങ്കിലും നിർണ്ണായക നിമിഷത്തിൽ നിർണ്ണായക നീക്കങ്ങളുമായി ജസ്റ്റിൽ കളം നിറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തിയായി ഗോകുലം
ചരിത്രം തീർത്ത് കേരളം
കേരളം ഫുട്ബോളില്‍ കൊല്‍ക്കത്ത പോലെ തന്നെ വലിയ ശക്തിയാണെന്ന് പണ്ടു മുതലെ പറയുന്നുണ്ട് എങ്കിലും അതിന് തെളിവായി വെക്കാന്‍ ഒരു ദേശീയ ലീഗ് കിരീടം പോലും കേരളത്തിന് ഇതുവരെ ഉണ്ടായിരുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷന്‍ കപ്പായിരുന്നു എ എഫ് സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂര്‍ണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി.

നാഷണല്‍ ലീഗും ഐ ലീഗും ഐ എസ് എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ ഫൈനലില്‍ എത്തി എങ്കിലും കപ്പ് വന്നില്ല. പക്ഷെ ഗോകുലം കേരള ആ കാത്തിരിപ്പിന് അവസാനം കുറിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് കേരള ഫുട്ബോളിന് പുത്തന്‍ ഉണര്‍വ് തന്നെങ്കിലും അവര്‍ അമിത പ്രതീക്ഷയില്‍ തട്ടി സ്ഥിരമായി വീണു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി വെച്ച കേരള ഫുട്ബോളിന്റെ പുതു യാത്ര ഇപ്പോള്‍ ഫിനിഷിങ് ലൈനില്‍ എത്തിച്ചിരിക്കുന്നത് ഗോകുലം കേരള ആണ്. വാചകമടികള്‍ കുറവായത് കൊണ്ട് തന്നെ അധികം വെറുപ്പ് സമ്പാദിക്കാത്ത ക്ലബായി അവസാന നാലു വര്‍ഷത്തില്‍ ഗോകുലം കേരള ഉയര്‍ന്നു.

നാലു വര്‍ഷങ്ങളിലായി നാലു വലിയ കിരീടങ്ങളും ഗോകുലം കേരള നേടി. ആദ്യം കേരള പ്രീമിയര്‍ ലീഗ്, പിന്നെ ഡ്യൂറണ്ട് കപ്പ്, പിന്നാലെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായി കൊണ്ട് അഭിമാനകരമായി നേട്ടത്തില്‍ എത്തി. ഇന്ത്യയിലെ വലിയ ക്ലബുകള്‍ ഒക്കെ വനിതാ ടീം ഒരുക്കാന്‍ മടിച്ച്‌ നില്‍ക്കുമ്പോള്‍ ആയിരുന്നു രാജ്യത്തെ മികച്ച വനിതാ ടാലന്റുകളെ വെച്ച്‌ ഗോകുലം കേരള ഫുട്ബോള്‍ ടീം ഒരുക്കിയത്.

ഇപ്പോള്‍ ഐ ലീഗ് കിരീടം കൂടെ. ഇതോടെ ആദ്യമായി എ എഫ് സി കപ്പ് യോഗ്യത നേടുന്ന കേരള ക്ലബുമായി. ഈ വിജയ രാത്രിയോടെ നേടുമ്പോള്‍ ക്ലബിന്റെ ആദ്യ ലക്ഷ്യങ്ങള്‍ ഒക്കെ പൂര്‍ത്തിയാവുകയാണ് എന്ന് പറയാം. ഫുട്ബോളില്‍ മാത്രം താല്പര്യമുള്ള ഒരുപറ്റം ആള്‍ക്കാരുടെ വലിയ പ്രയത്നങ്ങള്‍ ആണ് ഗോകുലം കേരളയെ നാലു വര്‍ഷത്തില്‍ ഇത്ര വളര്‍ത്തിയത്. ഇനിയും വലിയ തേരോട്ടങ്ങള്‍ നടത്താന്‍ ഗോകുലം കേരളക്ക് ആകും. ഒപ്പം കേരളത്തിലെ ഉയര്‍ന്ന് വരുന്ന പ്രൊഫഷണല്‍ ക്ലബുകള്‍ക്ക് എങ്ങനെ ഒരു ക്ലബ് നടത്തണം എന്ന വലിയ മാതൃകയുമാണ് ഗോകുലം കേരള.