video

00:00

ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ രക്ഷപ്പെടുത്തി

ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ രക്ഷപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി കാലടിയിൽ കനത്ത മഴയെ തുടർന്ന് ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി. ഇനിയും 500ഓളം പേർ ഈ പള്ളിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കനത്ത മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന. ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളുടെയും ഒഡീഷയുടെയും മുകളിൽ രൂപം കൊണ്ട ന്യൂനമർദം കിഴക്കൻ വിദർഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും ലക്ഷ്യമാക്കി നീങ്ങുന്നതായാണ് സൂചന. ഇതോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. ആലുവ, പത്തനംതിട്ട ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തുന്നത്.വെള്ളം കയറിയ പലയിടത്തെയും ജലനിരപ്പ് കുറയുന്നുണ്ട്.