video
play-sharp-fill

സംസ്ഥാനത്ത് ജൂലൈയിൽ മഴ കനക്കാൻ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു; ജൂണ്‍ മാസത്തിൽ ലഭിച്ചത് സമീപ കാലത്തെ ഏറ്റവും കുറവ് മഴ; അറുപത് ശതമാനത്തിന്‍റെ ഇടിവ്; പ്രതീക്ഷയോടെ കേരളം…..!

സംസ്ഥാനത്ത് ജൂലൈയിൽ മഴ കനക്കാൻ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു; ജൂണ്‍ മാസത്തിൽ ലഭിച്ചത് സമീപ കാലത്തെ ഏറ്റവും കുറവ് മഴ; അറുപത് ശതമാനത്തിന്‍റെ ഇടിവ്; പ്രതീക്ഷയോടെ കേരളം…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം.

സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് കടന്നുപോയത്.
അറുപത് ശതമാനത്തിന്‍റെ ഇടിവാണ് കാലവര്‍ഷത്തില്‍ ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണില്‍ ‘ചതിച്ച’ കാലവര്‍ഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ഇനിയും കനത്തില്ലെന്ന ആശങ്കയ്ക്ക് ഈ ആഴ്ചയോടെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്നത്.

നാളെമുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇത് പ്രകാരം വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി ആറ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മൂന്നാം തിയതി കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് ജാഗ്രത.

ഈ ആഴ്ച നാലാം തിയതിവരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും ഇതുവരെ യെല്ലോ അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല.