video
play-sharp-fill
ജൂലൈ 30 ലെ ഹർത്താലിനു പിന്തുണയില്ല; ഹിന്ദു ഐക്യവേദി

ജൂലൈ 30 ലെ ഹർത്താലിനു പിന്തുണയില്ല; ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ

കോട്ടയം: ജൂലൈ 30 ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഈഎസ്.ബിജു അറിയിച്ചു.ശബരിമല യുവതി പ്രവേശന കേസിൽ സൂപ്രീംകോടതിയിൽ ഹിന്ദു സംഘടനകളുടെ വാദം നടന്നു വരികയാണ് ഹിന്ദു സംഘടനകൾക്ക് വേണ്ടി 6 ലധികം വക്കീലൻമ3ർ ഹാജരാകുകയും ശബരിമലയുടെ ആചാരവും, സങ്കല്പവും ബോധം പ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകൾക്കെതിരെ ആഗസ്റ്റ് 9 ന് സെക്രട്ടറിയേറ്റ് നടയിൽ ഹിന്ദു സംഘടനകൾ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഹൈന്ദവ സംഘടനകളുടെ അഭിപ്രായം പോലും കേൾക്കാതെ ഏകപക്ഷിയമായി പ്രഖ്യാപിച്ച ഹർത്താൽ പൊതു സമൂഹത്തിന്റെ എതിർപ്പിന് കാരണമാകും എന്നതിനാലാണ് ഹിന്ദു ഐക്യവേദി പിന്തുണയ്ക്കാത്തതെന്ന് ഇ.എസ്.ബിജു പറഞ്ഞു