video
play-sharp-fill
സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങൾ പകർത്തി ; യുവാവിനെ ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്തു ;  യുവതിയും കൂട്ടാളിയും പിടിയിൽ

സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്ന ചിത്രങ്ങൾ പകർത്തി ; യുവാവിനെ ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്തു ; യുവതിയും കൂട്ടാളിയും പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി : സ്‌നേഹം നടിച്ച് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്‌ന ചിത്രങ്ങൾ പകർത്തി ്ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ.യുവാവിന്റെ നഗ്‌ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി പണം തട്ടുകയും പിന്നീട് യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം സ്വദേശിനി ജൂലി ജൂലിയൻ, കാക്കനാട് സ്വദേശി കെ. എസ്. കൃഷ്ണ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപം ബ്യൂട്ടി പാർലറിനായി വാടകയ്‌ക്കെടുത്ത വീട്ടിലേയ്ക്കാണ് സൗഹൃദം നടിച്ച് ജൂലി യുവാവിനെ ക്ഷണിച്ചു വരുത്തിയത്. ജൂലിയുടെ ക്ഷണം സ്വീകരിച്ച് യുവാവ് കൂട്ടുകാരനുമായി ജൂലിയുടെ വീട്ടിൽ എത്തി.

എന്നാൽ ഈ യുവാക്കൾ എത്തിയത് അനാശാസ്യ പ്രവർത്തനത്തിനീണെന്ന് ആരോപിച്ച് ജൂലിക്ക് ഒപ്പം ഉണ്ടായിരുന്നവർ യുവാക്കളെ മർദ്ദിച്ച് അവശരാക്കി.തുടർന്നാണ് യുവാക്കളുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയത്.

യുവാവിന്റെ കൂടെ എത്തിയ കൂട്ടുകാരന്റെ പേഴ്‌സിൽ നിന്നും എ ടി എം കാർഡ് പിടിച്ചു വാങ്ങുകയും കാറും മൊബൈൽ ഫോണുകളും കൈക്കലാക്കുകയും ചെയ്തു.ശേഷം ഇവരെ പുറത്തേക്കിറക്കി വിട്ടു.

എ ടി എം കാർഡ് ഉപയോഗിച്ച് പല സമയത്ത് ആയി 50,000 രൂപ പിൻവലിച്ചു. ആ സമയംകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ യുവാക്കളുടെ വീഡിയോയും നഗ്ന ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.

സംഭവത്തിൽ ആദ്യം പൊലീസ് പരാതിപ്പെടാതിരുന്ന യുവാവ് തന്റെ നഗ്‌ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും ജൂലിയേയും കൃഷ്ണകുമാറിനേയും പൊലീസ് അറസ്റ്റ് ചെയ്തു.രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

യുവതിക്കെതിരെ വീട്ടുപകരണങ്ങൾ മോഷ്ടിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.