ഹൈക്കോടതി ജഡ്ജി നിയമനം; അഞ്ച് അഭിഭാഷകരെ ശിപാർശ ചെയ്യാൻ കൊളീജിയം തീരുമാനം
സ്വന്തം ലേഖകൻ
കൊച്ചി: കേരള ഹൈക്കോടതിയിൽ ജഡ്ജി നിയമനത്തിന് അഞ്ച് അഭിഭാഷകരെ ശിപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചതായി സൂചന. ബെച്ചു കുര്യൻ തോമസ്, ടി.ആർ. രവി, പി. ഗോപിനാഥമേനോൻ, പാർവതി സഞ്ജയ്, എ.എ. സിയാദ് റഹ്മാൻ എന്നിവരുടെ പേരുകളാണു പരിഗണനയിൽ.
ഏഴുപേരെയാണു പരിഗണിച്ചതെങ്കിലും ഒടുവിൽ അഞ്ചുപേരുടെ കാര്യത്തിൽ മാത്രമാണു തീരുമാനമായതെന്നറിയുന്നു. ഇവരുടെ പേരുകൾ നേരത്തെ ശിപാർശ ചെയ്തിരുന്നതാണ്. ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ വിരമിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ടു കൊളീജിയം ചേർന്നത്.ബെച്ചു കുര്യൻ തോമസ് സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ.ടി. തോമസിന്റെ മകനും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ്. പാർവതി സഞ്ജയ് ഇടതു ചിന്തകൻ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ മരുമകളാണ്. മേനോൻ ആൻഡ് പൈ അസോസിയേറ്റ്സിൽ നിന്നാണ് ഗോപിനാഥ മേനോൻ വരുന്നത്. ടി.ആർ. രവി മുൻ ഗവ. പ്ലീഡറാണ്.
Third Eye News Live
0