
കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോയ് കെ മാത്യുവിനെ നിയമിച്ചു. പാർട്ടി ചെയർമാൻ പിജെ ജോസഫ് എംഎൽഎ ആണ് ജോയ് കെ മാത്യുവിനെ നിയമിച്ചത്. സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എംപി ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായ ജോയ് കെ മാത്യു കേരള കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. കെഎസ്സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന അദ്ദേഹം മുൻകോട്ടയം സിഎംഎസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനും ആയിരുന്നു.


