video
play-sharp-fill

കിടപ്പുരോഗികൾക്ക് കൈത്താങ്ങായി അടിയന്തര സഹായം നൽകും : ജോസ് കെ.മാണി

കിടപ്പുരോഗികൾക്ക് കൈത്താങ്ങായി അടിയന്തര സഹായം നൽകും : ജോസ് കെ.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിരാലംബരായ കിട്ടുരോഗികൾക്ക് കൈത്താങ്ങായി അടിയന്തിരസഹായം നൽകാൻ കേരളാ കോൺഗ്രസ്സ് (എം) തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ്സ് (എം) ന്റെ നേതൃത്വത്തിള്ള സഹകരണസ്ഥാപനങ്ങൾ ആയിരം രൂപയുടെ അടിയന്തിര സഹായമാണ് നൽകുന്നത്.

ഓരോ സഹകരണ സ്ഥാപനും തങ്ങളുടെ പ്രവർത്തന പരിധിയിൽപ്പെട്ട പാലിയേറ്റീവ് കെയറിൽ കഴിയുന്ന പാവപ്പെട്ട രോഗികളെ പ്രത്യേകമായി തെരെഞ്ഞെടുത്താവും ധനസഹായം നൽകുക. കോവിഡ് ദുരന്തകാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന സന്ദേശമാണ് നൽകാനാഗ്രഹിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :