play-sharp-fill
ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി

ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി

സ്വന്തം ലേഖകൻ

കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിന് മുന്നോടിയായി രാജ്യസഭ എം.പി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കും. കുട്ടനാട് സീറ്റ് എൻ.സി.പിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു.

ഇതിന് പിന്നാലെ എൽ.ഡി.എഫ് വിടാൻ എൻ.സി.പി തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം മുന്നണിമാറ്റം എ കെ ശശീന്ദ്രൻ വിഭാഗം ഇതുവരെ അംഗീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരെയും ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എൻ സി പി ക്യാമ്പ് പറയുന്നത്. സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ ഉൾപ്പടെയുളളവർ മാണി സി കാപ്പന് ഒപ്പമാണ് നിൽക്കുന്നത്.

ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ എൽ ഡി എഫിൽ നിന്ന് ഒരു ഘടകക്ഷിയെ കൊണ്ടുവരാൻ കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച ചർച്ച ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സജീവമാക്കുകയായിരുന്നു.

യു.ഡി .എഫ് എൻ.സി.പിക്ക് നാല് നിയമസഭ സീറ്റുകൾ നൽകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ സീറ്റുകളുടെ എണ്ണം അഞ്ച് വരെയാകാമെന്ന് എൻ സി പി വൃത്തങ്ങളിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വരും ദിവസങ്ങളിൽ നടക്കും.

സംസ്ഥാനത്ത് പ്രഖ്യാപനം നടന്നാൽ ചർച്ചകൾ വേറെ രീതിയിലേക്ക് പോവുമെന്നും അതുകൊണ്ട് ശരദ് പവാർ തന്നെ മുന്നണി മാറ്റം പ്രഖ്യാപിക്കണമെന്നും മാണി സി കാപ്പൻ ശരദ് പവാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ വീണ്ടും ശ്രദ്ധകേന്ദ്രമാകും.