video
play-sharp-fill
പാലായില്‍ വിജയിക്കേണ്ടത് ജോസിന്റെ അഭിമാനപ്രശ്‌നം; പക്ഷേ, പാലായേക്കാള്‍ സേഫ് കടുത്തുരുത്തിയെന്ന് നേതാക്കള്‍; ജോസ് കെ മാണിയുടെ രാജിയും പാലായിലെ കസേരകളിയും

പാലായില്‍ വിജയിക്കേണ്ടത് ജോസിന്റെ അഭിമാനപ്രശ്‌നം; പക്ഷേ, പാലായേക്കാള്‍ സേഫ് കടുത്തുരുത്തിയെന്ന് നേതാക്കള്‍; ജോസ് കെ മാണിയുടെ രാജിയും പാലായിലെ കസേരകളിയും

സ്വന്തം ലേഖകന്‍

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചതോടെ കേരള കോണ്‍ഗ്രസ് പാലായില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. ജോസ് നേരത്തെ തന്നെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന സൂചനയുണ്ടായിരുന്നു. സിപിഎം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കോട്ടയത്ത് ജോസ് സജീവമാകും. പാലായില്‍ ജോസിന്റെയും റോഷി അഗസ്റ്റിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ജോസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നം കൂടിയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനായിരം വോട്ടിനടുത്ത് ഭൂരിപക്ഷമുണ്ട് ജോസ് പക്ഷത്തിന്. കടുത്തുരുത്തില്‍ ഇത് 15000ത്തോളമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് (എം)ല്‍ നിന്നും പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി തോമസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ജോസ് കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിലെ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പാലായേക്കാള്‍ സേഫ് സീറ്റ് കടുത്തുരുത്തിയാണെന്നാണ് ഇവരുടെ വാദം. നിലവില്‍ ചിഹ്നം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. രാജി ഉടനുണ്ടാവുമെന്ന് തന്നെയായിരുന്നു ജോസ് നേരത്തെ പറഞ്ഞത്.