play-sharp-fill
കേരള കോൺഗ്രസ് പാർട്ടി ഉടമസ്ഥ തർക്കം: ജോസ് കെ മാണിക്ക് വിജയം; പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്ക്: സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പി ജെ ജോസഫ്

കേരള കോൺഗ്രസ് പാർട്ടി ഉടമസ്ഥ തർക്കം: ജോസ് കെ മാണിക്ക് വിജയം; പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്ക്: സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പി ജെ ജോസഫ്

പൊളിറ്റിക്കൽ ഡെസ്ക്

കോട്ടയം : കേരള കോൺഗ്രസ് പാർട്ടിയുടെ ‘ഉടമസ്ഥതയെച്ചൊല്ലിയുള്ള’ തർക്കത്തിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് പാർട്ടിയും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഉത്തരവായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി ആണ് കേരളകോൺഗ്രസിൽ ജോസ് കെ മാണി പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയത്. തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങളും പാർട്ടി പിളർത്തുകയും ചെയ്തു. പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ ആയ തനിക്കാണ് പാർട്ടിയുടെ അധികാരം എന്നായിരുന്നു ഒന്നു ഇന്ത്യ ജോസഫിൻ്റെ അവകാശവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത് അംഗീകരിക്കാതെ പിജെ ജോസഫ് വിഭാഗത്തെ തള്ളി ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത് , ഒരു വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇതിനിടെ ഉണ്ടായ പാലാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം മത്സരിച്ചു. എന്നാൽ ഈ സീറ്റിൽ പാർട്ടി ചിഹ്നമായ രണ്ടില അനുവദിക്കാൻ പി ജെ ജോസഫ് വിഭാഗം തയ്യാറായില്ല.

ഇതേത്തുടർന്ന് ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയായിരുന്നയാൾ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് കേരള കോൺഗ്രസിലെ പിളർപ്പ് പൂർത്തിയായത്. ഇതിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടുനൽകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

എന്നാൽ ഇത് ജോസ് കെ മാണി വിഭാഗം അംഗീകരിക്കാതെ വന്നതോടെ ജോസ് കെ മാണിയെ യുഡിഎഫിൽ നിന്നും പുറത്താക്കി. അതിനുശേഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും , അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും ജോസ് കെ മാണി വിഭാഗം വോട്ടുചെയ്യാതെ വിട്ടുനിന്നു. ഇതിനുപിന്നാലെ യുഡിഎഫിൽ നിന്നും ജോസ് കെ മാണി വിഭാഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ഉണ്ടായിരിക്കുന്നത്.

കമ്മീഷൻ വിധി അനുകൂലം ആയതോടെ കെ മാണി വിഭാഗത്തിന് ഔദ്യോഗികമായി രണ്ടില ചിഹ്നം ലഭിക്കും. ഇത് അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നിർണായകമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനിടെ എൽഡിഎഫിനൊപ്പം പോകാനുള്ള നീക്കമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. ഇതും ഏറെ നിർണ്ണായകമാകുന്നത്.

ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണ്. ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. എന്നാൽ ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് നൽകുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു.