തെരഞ്ഞടുപ്പിലെ തോല്‍വി എന്റെ നഷ്ടമല്ല, പാലായുടെ നഷ്ടം; പതിനയ്യായിരത്തിലധികം ബിജെപി വോട്ടുകള്‍ മറിഞ്ഞു; പിണറായിക്കൊപ്പം നിന്നത് കൊണ്ടാണ് ബിജെപി തോല്‍പ്പിച്ചത്; പേടിച്ച് തീരുമാനം മാറ്റുന്ന രീതി ഇടത് മുന്നണിയില്‍ ഇല്ല; നിലപാട് വ്യക്തമാക്കി ജോസ് കെ മാണി
സ്വന്തം ലേഖകന്‍
കോട്ടയം : നിയമസഭയിലെ തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ നഷ്ടല്ല, പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായില്‍ ബിജെപിയുടെ വോട്ട് പതിനയ്യായിരം മറിഞ്ഞു. മുത്തോലി പഞ്ചായത്തില്‍ മാത്രമുള്ള ബിജെപിയുടെ വോട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിക്ക് തീരുമാനങ്ങള്‍ മാറ്റുന്ന പതിവില്ല. ഇടതു മുന്നണിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൃത്യമാണ്. അണുവിട മാറില്ല. തീരുമാനത്തില്‍ യുക്തിയുണ്ടാവും. ചിലരെ പേടിച്ച് തീരുമാനം മാറ്റുന്ന രീതി അവിടെയില്ല. തീരുമാനം ഒന്നേയുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും പിതാവിനെ മനസ്സില്‍ ധ്യാനിച്ച് ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിയില്ലെന്നും തെളിയിക്കാനും തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. പിണറായി വിജയന് ഒപ്പം നിന്നത് കൊണ്ടാണ് ബിജെപി തന്നെ തോല്‍പ്പിക്കാന്‍ തീരുമാനുമെടുത്തതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത് എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.