ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടക്കേസ്; ആരേയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല..! സംഭവദിവസം തന്നെ എഫ്ഐആർ എടുത്തിരുന്നെന്നും കോട്ടയം എസ്.പി
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മണിമലയിലെ വാഹനാപകടക്കേസിൽ ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്. അന്ന് രാത്രി 9 മണിക്ക് തന്നെ എഫ്ഐആർ എടുത്തിരുന്നു . സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രക്ത സാമ്പിൾ പരിശോധിക്കാത്തത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് എസ്പി കെ കാർത്തിക് പറഞ്ഞു.
അതേസമയം, വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാ ഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി. പൊലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം, ജോസ് കെ മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കെ എം മാണി ഓടിച്ച ഇന്നോവ കാറില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ മാത്യു ജോണ്‍(ജിസ്35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്.
ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു