video
play-sharp-fill

ജോസ്കോ ജൂവലറി ഉടമ പി എ ജോസിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി;തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ എസ് എസി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി പരാതിയിൽ

ജോസ്കോ ജൂവലറി ഉടമ പി എ ജോസിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി;തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ എസ് എസി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി പരാതിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം:  നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജോസ്‌കോയുടെ കൊള്ളയ്ക്ക് അറുതി വരുന്നു. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിയമപ്രകാരം എസ് സി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ ജോസ്കോ ജൂവലറി ഉടമ ജോസ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായും, അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് യുവാവ് പരാതി അയച്ചു.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ എസ്.സി എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ തങ്ങളുടെ സമുദായ അംഗങ്ങൾക്ക് നല്കണമെന്നും ഉടൻ ലേലം നടത്തണമെന്നും ആവശ്യപ്പെട്ട് മുണ്ടക്കയം സ്വദേശി ബിജു നഗരസഭ സെക്രട്ടറിയ്ക്കു കത്തു നൽകിയിരുന്നു.എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്തതിനാലാണ് പട്ടികജാതി കമ്മീഷനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ജോസ്കോ ജുവലറി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മുറികൾ പുനർലേലം ചെയ്യണമെന്നും, എസ് സി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ ടി വിഭാഗത്തിന് തന്നെ നല്കാൻ നഗരസഭയോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. മുൻപ് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി വർഷങ്ങൾക്ക് മുൻപ് സ്റ്റേ ചെയ്തിരുന്നു. ഈ കേസിൻ്റെ തുടർ നടപടികൾ സ്റ്റേയിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ സുപ്രീം കോടതിയുടെ പുതിയ ഉത്തരവു പ്രകാരം ഇത്തരം സ്റ്റേകൾ ആറുമാസത്തിൽ കൂടുതൽ നീട്ടി നല്കാനാവില്ലന്നത് ചൂണ്ടിക്കാട്ടിയാണ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്