video
play-sharp-fill

ജോസ്‌കോയുടെ തട്ടിപ്പിന് രാഷ്ട്രീയമില്ല; ജോസ്‌കോ ഗ്രൂപ്പിനെതിരായ വിജിലൻസ് കേസുകൾക്ക് ഒച്ചിഴയും വേഗം; വിജിലൻസിനെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയച്ചരട്; സാധാരണക്കാരന് ചോദിക്കാനും പറയാനും ആരുമില്ല

ജോസ്‌കോയുടെ തട്ടിപ്പിന് രാഷ്ട്രീയമില്ല; ജോസ്‌കോ ഗ്രൂപ്പിനെതിരായ വിജിലൻസ് കേസുകൾക്ക് ഒച്ചിഴയും വേഗം; വിജിലൻസിനെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയച്ചരട്; സാധാരണക്കാരന് ചോദിക്കാനും പറയാനും ആരുമില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജോസ്‌കോയുടെ തട്ടിപ്പിനും വെട്ടിപ്പിനും രാഷ്ട്രീയമില്ലെന്നു സാധാരണക്കാർക്ക് വ്യക്തം. കോട്ടയം നഗരസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ ഉണ്ടെന്നറിയാമെങ്കിലും എല്ലാവരും ജോസ്‌കോയുടെ പക്ഷത്താണ് എന്നതാണ് പകൽ പോലെ വ്യക്തമായ കാര്യം. നഗരത്തിലെ പ്രമുഖ മാധ്യമങ്ങൾക്കും എല്ലാമറിയാമെങ്കിലും, ഇവരും ജോസ്‌കോയുടെ മാസപ്പടിയുടെ വലുപ്പം കാരണം ഒന്നും മിണ്ടില്ല.

രാജീവ് ഗാന്ധി കോംപ്ലക്‌സ് എന്ന നഗരസഭയുടെ കെട്ടിടം ജോസ്‌കോയുടെ കൈവശം ഇരിക്കുന്നതു സംബന്ധിച്ചു നിലവിൽ വിജിലൻസ് കേസ് നടക്കുന്നുണ്ട്. എന്നാൽ, ഈ വിജിലൻസ് കേസിന് നിലവിൽ ഒച്ചിഴയുന്ന വേഗമാണ് ഉള്ളത്. ഈ കേസ് അന്വേഷണത്തിന്റെ വേഗം കുറയുന്നതിനു പ്രധാന കാരണം രാഷ്ട്രീയം തന്നെയാണ് എന്നു വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം വിവാദമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി തേർഡ് ഐ ന്യൂസ് ലൈവ് ജോസ്‌കോ – നഗരസഭ കൂട്ടുക്കെട്ടിനെ പൊളിച്ച് വാർത്ത നൽകിയത്.

കോട്ടയം നഗരസഭയിൽ മറ്റേതെങ്കിലും സ്ഥാപനങ്ങളാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത്, അറ്റകുറ്റപണികൾ നടത്തിയിരുന്നതെങ്കിൽ ഇവർക്കു ഇപ്പോൾ ലൈസൻസ് ഉണ്ടാകില്ലായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജോസ്‌കോയുടെ നൂറുമീറ്റർ മാത്രം അകലെയുള്ള രാജധാനി ഹോട്ടൽ. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ ഹോട്ടലിന്റെ ലൈസൻസ് നഗരസഭ അധികൃതർ റദ്ദ് ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്ന നഗരസഭയാണ് ജോസ്‌കോ ജുവലറിയ്ക്കു വേണ്ടി മുട്ടിലിഴയുന്നത്.