ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ആഘോഷം അതിഗംഭീരം ; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ച് തകർത്ത് ആഘോഷിച്ചതും സിലി മരിച്ച് ഒരു വർഷമാകുമ്പോൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയുടെയും രണ്ടാം ഭർത്താവ് ഷാജുവിന്റേയും രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും വിവാഹവേള ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഷാജുവിന്റെ ആദ്യഭാര്യ സിലി മരിച്ച് ഒരുവർഷത്തിന് ശേഷമാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാം വിവാഹത്തിന് തങ്ങൾ എതിരായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരൻ മൊഴി നൽകിയിരുന്നു. ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ജോളിയുടെയും ആദ്യഭർത്താവ് റോയിയുടെയും വിവാഹഫോട്ടോ പുറത്തുവന്നിരുന്നു. ജോളി കൊലപ്പെടുത്തിയ റോയിയും മാതാപിതാക്കളായ ടോം തോമസും അന്നാമ്മ തോമസും ചിത്രത്തിലുണ്ട്. മരണങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകിയ റോയിയുടെ സഹോദരൻ റോജോ, സഹോദരി രെഞ്ജി എന്നിവരും വിവാഹചിത്രത്തിലുണ്ട്.

കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തിൽ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകുന്നതിന്റെ ഫോട്ടോയും മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. താൻ അന്ത്യചുംബനം നൽകുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നൽകിയിരുന്നതായും ഷാജു പറയുന്നത്.