play-sharp-fill
ഒന്നര വർഷത്തിന് ശേഷം മോഷ്ടാവിന് കുറ്റബോധം ; പ്രവാസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണമാല തിരികെ നൽകി

ഒന്നര വർഷത്തിന് ശേഷം മോഷ്ടാവിന് കുറ്റബോധം ; പ്രവാസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണമാല തിരികെ നൽകി

സ്വന്തം ലേഖകൻ

ചാലക്കുടി : ഒന്നരവർഷത്തിന് ശേഷം മോഷ്ടിച്ച സ്വർണമാല തിരികെ നൽകി. വെള്ളാഞ്ചിറ അരിക്കാടൻ ജോജുവിൻറെ വീട്ടിൽനിന്നും മോഷണം പോയ മാലയാണ് വീട്ടിൽ തിരിച്ചെത്തിയത്.

ഒന്നരവർഷംമുൻപ് പുലർച്ചെ ജോജുവിൻറെ ഭാര്യ ടിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സ്വർണമാല ഊരി അലമാരയിൽവച്ചതായിരുന്നു. ആ സമയം വീട്ടിൽ വൃദ്ധയായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലേക്ക് പോകുന്നതിന്റെ വെപ്രാളത്തിൽ ജോജു അമ്മയോട് മാല അലമാരയിൽ ഊരിവെച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു.എന്നാൽ അമ്മ ഇതു കേട്ടതുമില്ല,അടുത്തുള്ള മകളുടെ വീട്ടിലേക്ക് അമ്മ പോകുകയും ചെയ്തു.

പിറ്റേ ദിവസം തിരികെ വീട്ടിലെത്തിയപ്പോഴാണ് മാല മോഷണം പോയന്നെ് മനസ്സിലായി.നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടാൻ നേർച്ചകളും പ്രാർഥനകളുമായി കഴിയുകയായിരുന്നു കുടുംബം.പൊലീസിലും പരാതി നൽകിയിരുന്നു.പക്ഷേ ഫലമൊന്നുമുണ്ടായില്ല.

എന്നാൽ കഴിഞ്ഞദിവസം ജോജുവിൻറെ അമ്മ പുറത്ത് എന്തോ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ സിറ്റൗട്ടിൽ ഒരു പേഴ്‌സ് കിടക്കുന്നത് കണ്ടു.
പഴ്‌സ് തുറന്നുനോക്കിയപ്പോൾ ഒന്നരവർഷം മുൻപ് കാണാതായ അതേ മാലയായിരുന്നു അതിനുള്ളിൽ. മാല മോഷ്ടിച്ചുകൊണ്ടുപോയ ആൾക്ക് മാനസാന്തരം തോന്നി തിരികെ കൊണ്ടുവന്ന് തന്നതാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നെന്ന് ജോജു പറയുന്നു.