മാനസികരോഗത്തിനുള്ള മരുന്ന് കഴിച്ചാൽ പുരുഷന്മാരിൽ സ്തന വളർച്ചയുണ്ടാകുന്നു ; ജോൺസൺ ആന്റ് ജോൺസൺ 800 കോടി പിഴ നൽകണമെന്ന് കോടതി.
സ്വന്തം ലേഖിക
ന്യൂഡൽഹി : ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഭീമൻ പിഴ. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷൻമാരിൽ സ്തനവളർച്ച ഉണ്ടാക്കുന്നുവെന്ന കേസിൽ 800 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യുഎസിലെ പെൻസിൽവാനിയ കോടതിയാണ് ഉത്തരവിട്ടത്.
മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെർഡാൽ എന്ന മരുന്ന് കഴിച്ചതിനെ തുടർന്ന് സ്ത്‌നവളർച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തിൽ റിസ്‌പെർഡാൽ കഴിച്ചിരുന്നു. ഇതേ തുടർന്ന് സ്തനവളർച്ച ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ ജോൺസൺ ആൻഡ് ജോൺസണും അനുബന്ധ കമ്പനിയായ ജാൻസൺ ഫാർമസ്യൂട്ടിക്കലും എട്ട് ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. മരുന്നിന്റെ പാർശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചുവച്ചെന്ന് കണ്ടെത്തിയാണ് കോടതി വിധി. എന്നാൽ ഉത്തരവിനെതിരെ കമ്പനി അപ്പീൽപോകാൻ തയാറെടുക്കുകയാണ്.