play-sharp-fill
ജോണ്‍ ബ്രിട്ടാസും ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു; ശിവദാസന്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ തടവിലടക്കപ്പെട്ട വിദ്യാർത്ഥി നേതാവ്; ഇരുപത്തിരണ്ടാം വയസ്സില്‍ ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തി ബ്രിട്ടാസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് രാജ്യസഭ; ഇരുവരും സത്യപ്രതിജ്ഞ ചെയ്തത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യസഭാ എം പിമാരായി ഡോ വി ശിവദാസനും ജോണ് ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല.

പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ ശിവദാസന്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത് തടവിലിടപ്പെട്ട വിദ്യാര്‍ഥി നേതാവാണ് ശിവദാസന്‍. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ രാജ്യസഭയിലേക്ക് എത്തുന്നത് സമരഭൂമികയിലെ അനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില് നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ് ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമാണ് രാജ്യസഭയിലേക്ക് എത്തുന്ന ജോണ്‍ ബ്രിട്ടാസ്. ഇരുപത്തിരണ്ടാം വയസ്സില്‍ ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് രാജ്യസഭയാണെന്നതും യാദൃശ്ചികം.