ഡിഗ്രി യോഗ്യതയുണ്ടോ?സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം;തുടക്ക ശമ്പളം 45,000

Spread the love

കേരള സര്‍ക്കാര്‍ ഓട്ടോണമസ് കമ്പനിയായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം.

video
play-sharp-fill

സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍), സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 19ന് മുന്‍പായി ഇമെയില്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംഡിയില്‍ സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍, സീനിയര്‍ അനലിസ്റ്റ് (MSME) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.

സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = 01
സീനിയര്‍ അനലിസ്റ്റ് = 01

പ്രായപരിധി

സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.

സീനിയര്‍ അനലിസ്റ്റ് = 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.

യോഗ്യത

സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍

സിവില്‍ എഞ്ചിനീയറിങ് ബിരുദം. സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്/ ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയറിങ്ങില്‍/ കണ്‍സട്രക്ഷന്‍ മാനേജ്‌മെന്റ് എന്നിവയില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന.

ബന്ധപ്പെട്ട മേഖലയില്‍ ആറ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

സീനിയര്‍ അനലിസ്റ്റ്

മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്/ ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിങ് എന്നിവയില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പിജി.

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45,000 രൂപമുതല്‍ 65,000 രൂപവരെ ശമ്പളം ലഭിക്കും.

സീനിയര്‍ അനലിസ്റ്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപമുതല്‍ 50,000 രൂപവരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ സിഎംഡി വെബ്‌സൈറ്റ് കാണുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തെരഞ്ഞെടുക്കുക. അപേക്ഷ നല്‍കുന്നതിനായി വിശദമായ സിവി [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.