ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റ് നിയമനം;ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റ് നിയമനം;ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാം ക്ലാസ് വിജയിച്ചവരും ഡിഗ്രി പാസാകാത്തവരുമായിരിക്കണം. പ്രായപരിധി ജനുവരി 1 ന് 40 വയസ്സ് കവിയരുത്.

ദിവസ വേതനം 450 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയ ലിങ്കിൽ16 ന് വൈകിട്ട് 4 മണിക്ക് മുമ്പ് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04826 232221. വെബ്‌സൈറ്റ്: www.arogyakeralam.gov.in.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group