video
play-sharp-fill

Friday, May 23, 2025
HomeMainമലയാളികൾക്കായി മികച്ച തൊഴിലവസരം ; സൗജന്യ താമസവും ഭക്ഷണവും; 2 ലക്ഷത്തിന് മേലെ ശമ്പളം ;...

മലയാളികൾക്കായി മികച്ച തൊഴിലവസരം ; സൗജന്യ താമസവും ഭക്ഷണവും; 2 ലക്ഷത്തിന് മേലെ ശമ്പളം ; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 3

Spread the love

സ്വന്തം ലേഖകൻ

മലയാളികൾക്കായി വീണ്ടുമൊരു മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്. തുര്‍ക്കിയിൽ ഷിപ്പിയാഡിൽ എഞ്ചിനയര്‍മാര്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. 2000 മുതൽ 2500 യുഎസ് ഡോളര്‍ വരെയാണ് ശമ്പളം. ബിടെക് ബിരുദമാണ് യോഗ്യത.

ഭക്ഷണവും താമസ സൗകര്യവും ഇൻഷുറൻസ് നൽകും. ഫ്ലൈറ്റ് ടിക്കറ്റുകൾക്കൊപ്പം വർഷം തോറും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ, വിശദമായ സിവി, പാസ്‌പോർട്ടിന്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രങ്ങൾ എന്നിവ [email protected] എന്ന വിലാസത്തിൽ 2024 മെയ് മൂന്നിനോ അതിനു മുമ്പോ അയക്കുക. Ph: 0471-2329440/2329441/7736496574. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ ജോലിക്ക് സർവീസ് ചാർജ് ബാധകമാണെന്നും ഒഡെപെക് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവുകൾ

മെക്കാനിക്കൽ എഞ്ചിനീയർ

ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയം, ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിവ് എന്നിവ ഉണ്ടായിരിക്കണം. ബി-ടെക് ആണ് യോഗ്യത.

പൈപ്പിംഗ് എഞ്ചിനീയർ

പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ്. യോഗ്യത: ബി-ടെക്

ഇലക്ട്രിക്കൽ എഞ്ചിനീയർ

ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പൽശാലയിൽ മാത്രം കുറഞ്ഞത് 5 വർഷത്തെ പരിചയം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവ്. യോഗ്യത: ബി-ടെക്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments