play-sharp-fill
ബിരുദം യോഗ്യതയുള്ളവർക്ക് അവസരം ; എസ്.ബി.ഐയില്‍ 1511 ഒഴിവുകൾ ;അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 4

ബിരുദം യോഗ്യതയുള്ളവർക്ക് അവസരം ; എസ്.ബി.ഐയില്‍ 1511 ഒഴിവുകൾ ;അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 4

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) – 1500 ഒഴിവുകളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്മാരെ നിയമിക്കുന്നു. വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജര്, അസിസ്റ്റന്റ് മാനേജര് തസ്തികകളിലാണ് നിയമനം.

ലാസ്റ്റ് ഡേറ്റ്: ഒക്ടോബര് 4

JMGS- ഗ്രേഡ് 1 = 798 ഒഴിവ്
MMGS- ഗ്രേഡ് 2 = 713 ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്ബളം
48,480- 93620

അസിസ്റ്റന്റ് മാനേജര് (സിസ്റ്റം) തസ്തികയില് 798 ഒഴിവുണ്ട്.

യോഗ്യത

50 % മാര്ക്കോടെ കമ്ബ്യൂട്ടര് സയന്സ്/ കമ്ബ്യൂട്ടര് സയന്സ് ആന്റ് എഞ്ചിനീയറിങ്/ ഐടി/ സോഫ്റ്റവെയര് എഞ്ചിനീയറിങ്/ ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്സ് എഞ്ചിനീയറിങ് ബി.ടെക്/ ബി.ഇ/ തത്തുല്യ ബിരുദം

അല്ലെങ്കില് എം.സി.എ/ തത്തുല്യം അല്ലെങ്കില് കമ്ബ്യൂട്ടര് സയന്സ് / കമ്ബ്യൂട്ടര് സയന്സ് ആന്ഡ് എഞ്ചിനീയറിങ്/ ഐടി/ സോഫ്റ്റ് വെയര് എഞ്ചിനീയറിങ്/ ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്സ് എഞ്ചിനീയറിങ് എംടെക്/ എം.എസ്.സിയാണ് അടിസ്ഥാന യോഗ്യത.

ഇതുകൂടാതെ ബന്ധപ്പെട്ട മേഖലയില് ഐടി യോഗ്യതകളും വേണം.

പ്രായപരിധി

21നും 30നും ഇടയില്

ഓണ്ലൈന് ടെസ്റ്റും കൂടിക്കാഴ്ച്ചയും മുഖേനയാണ് തിരഞ്ഞെടുപ്പ്. നവി മുംബൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് നിയമനം.

എറണാകുളത്തും, തിരുവനന്തരപുരത്തും പരീക്ഷ കേന്ദ്രങ്ങളുണ്ട്.

എം.എം.ജി.എസ് ഗ്രേഡ് 2 വിഭാഗത്തിലെ ഡെപ്യൂട്ടി മാനേജര് തസ്തികകളിലേക്ക് ജോലി പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജര് (സിസ്റ്റംസ്) ഇന്ഫ്രാസപ്പോര്ട്ട് ആന്റ് ക്ലൗഡ് ഓപ്പറേഷന്സ് (412 ഒഴിവ്), ഡെപ്യൂട്ടി മാനേജര് (സിസ്റ്റംസ്)- പ്രോജക്‌ട് മാനേജ്മെന്റ് ആന്റ് ഡെലിവറി (187), ഡെപ്യൂട്ടി മാനേജര് (സിസ്റ്റംസ്) നെറ്റ് വര്ക്കിങ് ഓപ്പറേഷന്സ് (80), ഡെപ്യൂട്ടി മാനേജര് (സിസ്റ്റംസ്)- ഐടി ആര്ക്കിടെക്‌ട് (27), ഡെപ്യൂട്ടി മാനേജര് (സിസ്റ്റംസ്) ഇന്ഫര്മേഷന് സെക്യൂരിറ്റി (7), എന്നിങ്ങനെയാണ് അവസരം.

യോഗ്യത, തെരഞ്ഞെടുപ്പ്, അപേക്ഷ തുടങ്ങി കുടുതല് വിവരങ്ങള്ക്ക് www.bank.sbi സന്ദര്ശിക്കുക.