ഉദ്യോഗാര്‍ത്ഥികൾക്ക് അവസരം; കെഎഫ്‌ആര്‍ഐയില്‍ പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്; പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ്; അവസാന തീയതി ജനുവരി 25
സ്വന്തം ലേഖകൻ
തിരുവനന്തപുരം:ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് വിവിധ ഒഴിവുകളിൽ സുവർണാവസരം.
ഒഴിവുകളുടെ വിവരങ്ങൾ ചുവടെ,
1)കെഎഫ്‌ആര്‍ഐയില്‍ പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്;
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള വന ഗവേഷണ സ്ഥാപനത്തില്‍ (കെ.എഫ്.ആര്‍.ഐ) പ്രോജക്‌ട് അസിസ്റ്റന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.ഒരു വര്‍ഷമാണ് കാലാവധി.പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
ബോട്ടണി/ പ്ലാന്റ് സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.
ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ,ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ് ഇളവുണ്ട്.
ഉദ്യോഗാര്‍ഥികള്‍ ജനുവരി 25ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
2)ഹയര്‍ സെക്കന്‍ഡറി ടീച്ചർ (ഫ്രഞ്ച്) ഒഴിവ്;
കൊല്ലം ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-ഫ്രഞ്ച് തസ്തികയില്‍ കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്.
എം.എ ഫ്രഞ്ച് (50 ശതമാനത്തില്‍ കുറയരുത്), ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യം എന്നിവയാണ് യോഗ്യത. ശമ്പള സ്‌കെയില്‍ 45,600 – 95,600. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.
3)ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്;
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 27900-63700.
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികകളിലോ ജോലി ചെയ്യുന്ന ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയന്‍സ്) / എം.സി.എ./ ബി.എസ്.സി. (കമ്പ്യൂട്ടർ സയന്‍സ്)/ എം.എസ്.സി (കമ്പ്യൂട്ടർ സയന്‍സ്)/ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും ITI/ITC (കമ്പ്യൂട്ടർ) സര്‍ട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പ് മുഖേന ഫെബ്രുവരി 15 നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ‘ജനഹിതം’ ടി.സി. 27/6(2), വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന.