നിഷിലും, മഹിള സമഖ്യ സൊസെെറ്റിയിലും ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് സുവോളജി വിഭാഗത്തില്‍ 2025-26 അധ്യയന വർഷത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂണ്‍ 18നു വൈകിട്ട് 4ന് മുമ്ബ് തപാല്‍ വഴിയോ നേരിട്ടോ കോളേജില്‍ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാർഥികള്‍ക്കുള്ള ഇന്റർവ്യൂ പിന്നീട് അറിയിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക്: 0490-2346027.

നിഷില്‍ കണ്ടന്റ് റെെറ്റർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 7 നകം അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nish.ac.in/others/career.

കേരള മഹിള സമഖ്യ സൊസൈറ്റി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവർത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് റസിഡൻഷ്യല്‍ ടീച്ചർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികള്‍ക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.ബിരുദവും ബി എഡുമാണ് വിദ്യാഭ്യാസ യോഗ്യത

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനല്‍ സർട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂണ്‍ 20ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസില്‍ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, TC 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പിഒ, തിരുവനന്തപുരം, ഫോണ്‍: 0471 2348666. ഇമെയില്‍: keralasamakhya@gmail.