കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ ട്രെയിനി നിയമനം; 515 ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 25 വരെ

Spread the love

ഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ ജോലി നേടാൻ അവസരം. എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് പതിയ റിക്രൂട്ട്മെന്റ്.

video
play-sharp-fill

ആകെ 515 ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ (എൻടിപിസി) എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 515.

പ്രായപരിധി

27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

ബന്ധപ്പെട്ട എഞ്ചിനീയറിങ് / ടെക്നോളജി ബ്രാഞ്ചില്‍ 65 ശതമാനം മാർക്കില്‍ കുറയാതെ ഫുള്‍ ടൈം ബാച്ചിലേഴ്സ് (ബിഇ/ ബിടെക്) ബിരുദം വേണം.

പട്ടിക ജാതി/ വർഗ വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.

എ.എം.ഐ.ഇ യോഗ്യതയുള്ളവരെയും പരിഗണിക്കും.

ഗേറ്റ് 2025 പരീക്ഷ എഴുതിയവരായിരിക്കണം.

നിയമനം

ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തില്‍ ഷോർട്ട് ലിസ്റ്റ് ചെയ്യും, തുടർന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ച്‌ നിയമനം നടത്തും.

അപേക്ഷ ഫീസ്

500 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ലാതെയും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കാം. അപേക്ഷ സമയത്ത് ഗേറ്റ് 2025 രജിസ്ട്രേഷൻ നമ്പർ സഹിതം ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 25.

വെബ്സൈറ്റ്: https://careers.ntpc.co.in , www.ntpc.co