video
play-sharp-fill

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കലാഭവന്‍ സോബി ജോര്‍ജിന് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കലാഭവന്‍ സോബി ജോര്‍ജിന് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

Spread the love

സ്വന്തം ലേഖിക

കൊച്ചി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സണും മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു.

തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാകാതിരുന്നതിനാണു നടപടി.

ഇരുവരുടെയും അപേക്ഷയില്‍ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെയുള്ള തടവു ശിക്ഷകള്‍ക്ക് അപ്പീല്‍ അപേക്ഷയില്‍ കോടതി സ്റ്റേ അനുവദിക്കുന്നതാണു പതിവ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു കലാഭവന്‍ സോബി പറഞ്ഞു.

2014ല്‍ ഇടക്കൊച്ചി സ്വദേശിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പള്ളുരുത്തി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
വയനാട് പുല്‍പള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കും സ്വിറ്റ്സര്‍ലന്‍ഡില്‍ മകനും ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്നു കാണിച്ചു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മകനു ജോലി ലഭിച്ചതോടെ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു പരാതി. 2,20,000 രൂപയാണ് ഇവര്‍ അക്കൗണ്ടിലേക്ക് അയച്ചത്. കേസ് കോടതിയിലെത്തിയെങ്കിലും പണം നല്‍കാം എന്നു കോടതിയില്‍ അറിയിച്ചെന്നും പണം വാങ്ങാന്‍ പരാതിക്കാര്‍ എത്തിയില്ലെന്നും സോബി പറയുന്നു.