ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍; തട്ടിപ്പിനിരയായത് നിരവധി ഉദ്യോഗാര്‍ത്ഥികള്‍

Spread the love

കൊച്ചി: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്.

എറണാകുളത്തെ തന്റെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രായലിലേക്ക് കൊണ്ടുപോയി ജോലി ശരിയാക്കിത്തരാമെന്ന് നിരവധി ആളുകളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം നോര്‍ത്തില്‍ ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. കുറുപ്പംപടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.