പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ; മികച്ച ജോലിതന്നെ ഉറപ്പാക്കാം;അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക

Spread the love

തിരുവനന്തപുരം പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒഴിവ്.

തസ്തിക, യോഗ്യത, ഇന്റർവ്യൂ തീയതി:
∙ഡേറ്റ എൻട്രി ഓപ്പറേറ്റർ: ഡിസിഎ; ഒാഗസ്റ്റ് 11 നു 10.30ന്.

∙ലാബ് ടെക്നിഷ്യൻ: ഡിഎംഇ അംഗീകൃത ബിഎസ്‌സി എംഎൽടി/ ഡിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, ഒരു വർഷ പ്രവൃത്തി പരിചയം; ഒാഗസ്റ്റ് 12 നു 12ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙പ്രായപരിധി 45.

അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക

സെക്യൂരിറ്റി ഗാർഡ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 11നു 9ന് സർവകലാശാലയിൽ. പ്രായപരിധി: വിമുക്ത ഭടന്മാർക്ക് 55, മറ്റുള്ളവർക്ക് 45.

ഫാം ലേബറർ

സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ മേഖലയ്ക്കു കീഴിൽ ഇടക്കൊച്ചി ഫാമിൽ ഫാം ലേബറർ ഒഴിവ്.

യോഗ്യത ഏഴാം ക്ലാസ്. പ്രായം: 45 നു താഴെ. വീശുവല ഉപയോഗിച്ചു മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ എന്നിവ അറിയണം. അഭിമുഖം ഒാഗസ്റ്റ് 12ന് 10.30ന്. 85478 91714.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

സ്പെഷൽ എജ്യുക്കേറ്റർ

എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) പദ്ധതിയുടെ ഭാഗമായ ജില്ല റിസോഴ്സ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ ഒഴിവ്. ഒാഗസ്റ്റ് 20നകം അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട്. 88489 84510.

ഹോം മാനേജർ,

വാച്ച് വുമൺ

വനിതാ-ശിശു വികസന വകുപ്പിന് കീഴിലെ തണൽ ഡൊമസ്റ്റിക് വയലൻസ് ഷെൽറ്റർ ഹോമിൽ3ഒഴിവ്.

തസ്തിക, യോഗ്യത:

∙ഹോം മാനേജർ: പിജി, 2-3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

∙വാച്ച് വുമൺ, കുക്ക്: പത്താം ക്ലാസ് ജയം

അഭിമുഖം ഓഗസ്റ്റ് 19നു10 ന്. വിവരങ്ങൾക്ക്: 94462 20616, 98462 16144.

ട്രേഡ്സ്മാൻ,

ഡമോൺസ്ട്രേറ്റർ

തിരുവനന്തപുരം, കൈമനം ഗവ. വനിതാ പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇംപയേർഡ് ബ്രാഞ്ചിൽ ദിവസവേതന നിയമനം.

തസ്തിക, യോഗ്യത:

∙ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ: കംപ്യൂട്ടർ എൻജീനിയറിങ്ങിൽ ഐടിഐ/ തത്തുല്യം/ഉയർന്ന യോഗ്യത.

∙ഡമോൺസ്ട്രേറ്റർ: കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം/ഉയർന്ന യോഗ്യത.

അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒാഗസ്റ്റ് 12നു 10ന് ഹാജരാവുക. 0471-2491682, 94000 06417.

ട്രെയിനി

തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ ബയോളജിസ്റ്റ് ട്രെയിനി ഒഴിവ്. കരാർ നിയമനം. ഒാഗസ്റ്റ് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.forest.kerala.gov.in

ഫാര്‍മസിസ്റ്റ്

കോട്ടയം ഗവ. ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഫാര്‍മസിസ്റ്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഓഗസ്റ്റ് 12നു 11ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ). പ്രായം: 40നു താഴെ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക. 0481-2583516