
മീൻകറി നല്ല രുചികരമാകണമെങ്കിൽ ആദ്യം നല്ല ഫ്രഷ് മീൻ കിട്ടണം… ! മായം കലരാത്ത ഗുണമേന്മയുള്ള മത്സ്യം ഇനി ഞാലിയാകുഴിയിലും; കടൽ, കായൽ മൽസ്യങ്ങളുടെ വിപണന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ജെ എൻ ഫിഷറീസ് ഞാലിയാകുഴിയിൽ പ്രവർത്തനമാരംഭിച്ചു ..!
സ്വന്തം ലേഖകൻ
കോട്ടയം : മായം കലരാത്ത കടൽ, കായൽ മൽസ്യങ്ങളും , പോത്തിറച്ചി, ആട്ടിറച്ചി, കോഴി തുടങ്ങിയവയും ഇനി ഞാലിയാകുഴിയിൽ ലഭിക്കും.
മായം കലരാത്ത മൽസ്യങ്ങളുടെ വിപണന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ജെ എൻ ഫിഷറീസ് ഞാലിയാകുഴിയിൽ ഇന്ന് രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലക്കുറവും ഗുണമേന്മയും വിശ്വസ്ഥതയുമാണ് ജെ എൻ ഫിഷറീസിനെ ജനപ്രിയമാക്കിയത്. കടപ്പുറത്തു നിന്നും നേരിട്ട് മത്സ്യം എടുക്കുന്നതിനാൽ ഗുണമേന്മയുള്ളതും രാസവസ്തുക്കൾ ചേരാത്തതുമായ പച്ച മത്സ്യമാണ് ജെഎൻ ഫിഷറീസിൽ നിന്നും ലഭിക്കുന്നത്.
കോട്ടയം ജില്ലയിൽ പാമ്പാടി , ആലാംപള്ളി, മണർകാട്,പുതുപ്പള്ളി ,ഇല്ലിക്കൽ ,കോട്ടയം,പെരുവ , ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ജെഎൻ ഫിഷറീസിന് ബ്രാഞ്ചുകളുണ്ട്.
ജീവനുള്ള വരാൽ കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം വാങ്ങാവുന്നതുമാണ്.
മൽസ്യം വെട്ടിയും , സൗജന്യ ഡോർ ഡെലിവറിയും ജെ എൻ ഫിഷറീസിൽ ലഭിക്കും.
ഞാലിയാകുഴി ബസ് സ്റ്റാൻഡിന് സമീപം തോട്ടയ്ക്കാട് റോഡിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയാണ് ജെ .എൻ ഫിഷറീസ് പ്രവർത്തിക്കുന്നത്.
ഡോർ ഡെലിവറിക്ക് :8137030190