play-sharp-fill
സിബിഐ വന്നിട്ടും നേരറിഞ്ഞില്ല: ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതെന്ന് സിബിഐയും; പിണറായി സർക്കാരിന് ആശ്വാസം

സിബിഐ വന്നിട്ടും നേരറിഞ്ഞില്ല: ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതെന്ന് സിബിഐയും; പിണറായി സർക്കാരിന് ആശ്വാസം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിബിഐ വന്നിട്ടും ജിഷ്ണു പ്രണോയ് കേസിൽ നേരറിഞ്ഞില്ല.
നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സി.ബി.ഐ. നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിനെ തെളിവില്ലെന്ന പേരിൽ ഒഴിവാക്കി. ശക്തിവേൽ, സി.പി. പ്രവീൺ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി.
ഇതിനിടെ പാമ്പാടി നെഹ്റു കോളേജിലെ എൻജിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹ്യ ചെയ്തതാണെന്ന സിബിഐ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ മാതാവ് രംഗത്ത്.
സിബിഐയുടെ കുറ്റപത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. സുപ്രീംകോടതിയെ സത്യാവസ്ഥ അറിയിക്കും
നെഹ്‌റു ഗ്രൂപ്പ് പ്രിൻസിപ്പൽ കൃഷ്ണദാസിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു.
കൃഷ്ണദാസ് അറിയാതെ ഒന്നും സംഭവിക്കില്ലെന്നും ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു. രണ്ട് പേർക്കെതിരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്. വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേൽ, സിപി പ്രവീൺ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.
ഇതിൽ നിന്നും കൃഷ്ണദാസിനെ ഒഴിവാക്കുകയായിരുന്നു. ഇയാൾക്കെതിരെ തെളിവില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയത്.