play-sharp-fill
പണി പെയിന്റിംഗ്: ഫെയ്‌സുബുക്കിൽ സിവിൽ എൻജിനീയർ; സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 30 പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി

പണി പെയിന്റിംഗ്: ഫെയ്‌സുബുക്കിൽ സിവിൽ എൻജിനീയർ; സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 30 പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി

സ്വന്തം ലേഖകൻ

കോട്ടയം: പണിപെയിന്റിംഗാണെങ്കിലും, ഫെയ്‌സ്ബുക്കിൽ കയറിയാൻ ജിൻസു സിവിൽ എൻജിനീയറാണ്. വീട് പൊളിഞ്ഞു കിടക്കുകയാണെങ്കിലും, സുന്ദരിമാരെ പരിചയപ്പെട്ടാൽ ജിൻസുവിന്റെ കറക്കം ആഡംബര കാറിലാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട മുപ്പതിലേറെ പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി, ഭീഷണിപ്പെടുത്തി ഇവരെ പീഡിപ്പിച്ച കേസിൽ ഓപ്പറേഷൻ ഗുരുകുലം സംഘം പിടികൂടിയ കല്ലറ പെരുന്തുരുത്ത് മറ്റം ജീത്തു ഭവനിൽ സജിയുടെ മകൻ ജിൻസു സജിയെ(24) ചോദ്യം ചെയ്തതോടെയാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്ന കഥകൾ പൊലീസ് ഞെട്ടലോടെ കേട്ടത്.


നഗരത്തിലെ സ്‌കൂളിലെ വിദ്യാർത്ഥിയായ പെൺകുട്ടി സ്‌കൂൾ യൂണിഫോമിൽ കാറിൽ കറങ്ങി നടക്കുന്നതായി സ്‌കൂളിലെ ഒരു പ്രധാന അധ്യാപികയാണ് ഓപ്പറേഷൻ ഗുരുകുലം പദ്ധതി വഴി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ വിവരം അറിയിച്ചത്. സ്‌കൂൾ യൂണിഫോമിന്റെ മാത്രം അടിസ്ഥാനത്തിൽ വിവരം അന്വേഷിക്കാനായി ഓപ്പറേഷൻ ഗുരുകുലം സംഘം ഇറങ്ങുകയായിരുന്നു. അന്വേഷണത്തിലാണ് കാറിന്റെ നമ്പർ ലഭിച്ചത്. തുടർന്ന് ഓപ്പറേഷൻ ഗുരുകുലത്തിന്റെ മേധാവിയായി ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാറിന്റെ ഉടമയെ കണ്ടെത്തി. എന്നാൽ, ഇത് വാടകയ്ക്ക് എടുത്ത കാറായിരുന്നു. തുടർന്ന് ഓരോ ദിവസവും കാർ വാടകയ്ക്ക് എടുത്ത ആളുകളുടെ പട്ടിക എടുത്തു. തുടർന്നാണ് കേസിലെ പ്രതിയായ ജിൻസുവിനെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


തുടർന്ന ദിവസങ്ങളോളം ഇയാളെ പൊലീസ് സംഘം നിരീക്ഷണത്തിൽ വച്ചു. ഇതിനിടെയാണ് ഇയാളുടെ വലയിൽ വീണ മറ്റൊരു പെൺകുട്ടിയുടെ വിവരം ഒരു വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് സംഘം അറിയുന്നത്. തുടർന്ന് പൊലീസുകാർ ഈ പെൺകുട്ടിയെ കണ്ടെത്തി വിവരങ്ങൾ ആരാഞ്ഞു. ഈ കുട്ടിവഴിയാണ് പ്രതിയെ കൃത്യമായി തിരിച്ചറിയുന്നതും കുടുക്കുന്നതും. ജിൻസു തന്നെയാണ് പെൺകുട്ടികളെ കുടുക്കുന്നതെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇയാളുടെ മൊബൈൽ ഫോൺ, വാട്‌സപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ നീരീക്ഷണത്തിൽ വച്ചു. ഇതോടെയാണ് ജിൻസു തന്നെയാണ് പെൺകുട്ടികളെ വലയിലാക്കുന്നതെന്ന് പൊലീസ് ഉറപ്പിച്ചത്. തുടർന്ന് പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച ഉച്ചയോടെ ഓപ്പറേഷൻ ഗുരുകുലം പദ്ധതി കോ ഓർഡിനേറ്റർ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ അരുൺകുമാർ, എ.എസ്.ഐ കെ.ആർ പ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫിസർ കെ.എം മിനിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് കുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് പ്രതിയുടെ തന്ത്രങ്ങൾ പൊലീസിനു പിടികിട്ടിയത്. ഫെയ്‌സ്ബുക്ക് വാട്‌സ്അപ്പ് അക്കൗണ്ട് വഴിയാണ് ഇയാൾ പെൺകുട്ടികളെ പരിചയപ്പെട്ടിരുന്നത്. തുടർന്ന് ഇവരെ നേരിൽകാണാൻ ക്ഷണിച്ച് വരുത്തും. ഇവരെ കാണാനെത്തുമ്പോൾ, കാറിൽ കറങ്ങുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്യും. തുടർന്ന് നിരുപദ്രവകരമായ രീതിയിൽ ഒപ്പം ചേർത്ത് നിർത്തി ഒരു സെൽഫി എടുക്കും. ആർക്കും ഉപദ്രവവുമില്ലാത്ത ഒരു പാവം പ്രണയകഥയെന്ന് തോന്നും. പക്ഷേ, പ്രണയവും കറക്കവും കഴിഞ്ഞ് വൈകിട്ട് ഇരുവരും വീട്ടിലെത്തുമ്പോഴാണ് ജിൻസുവിന്റെ തനി സ്വരൂപം കാണുന്നത്.
ഇരുവരും ചേർന്നു നിന്നെടുത്ത സെൽഫി ഫെയ്‌സ്ബുക്കിലിടുമെന്നും, മാതാപിതാക്കൾക്ക് അയച്ചു നൽകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ചെയ്യാതിരിക്കണമെങ്കിൽ പെൺകുട്ടി നഗ്നചിത്രങ്ങൾ അയച്ചു നൽകണമെന്നാണ് രണ്ടാം ഘട്ടത്തിലെ ഭീഷണി. മനസില്ലാ മനസോടെ പെൺകുട്ടികൾ തങ്ങളുടെ നഗ്നചിത്രം അയച്ചു നൽകും. ഇതോടെ പ്രതി അടുത്ത തന്ത്രം പുറത്തിറക്കും. രാത്രിയിൽ വാതിൽ തുറന്നിടണമെന്നും താൻ വീട്ടിലെത്തുമെന്നും ഇയാൾ അറിയിക്കും. ഇത്തരത്തിൽ ചെയ്തില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്നാണ് ഇയാളുടെ ഭീഷണി. ഒടുവിൽ പെൺകുട്ടികൾ വീടിന്റെ പിൻവാതിൽ തുറന്നിട്ട് ഇയാളെ അകത്ത് കയറ്റും. പെൺകുട്ടികളുമായി ബന്ധപ്പെടുന്നതിന്റെ വീഡിയോ ഇയാൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കും. ഇതിനു ശേഷവും പല രീതിയിൽ ഭീഷണിപ്പെടുത്തും.
ഇത്തരത്തിൽ മുപ്പതിലേറെ യുവതികളും വിദ്യാർത്ഥികളും സ്‌കൂൾ കുട്ടികളും ഇയാളുടെ ഇരയായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.