ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
തലശ്ശേരി: ജ്വല്ലറിയിൽ നിന്നും പണം കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയംപൊയിൽ ശിവത്തിൽ വിബീഷി (42) നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് . ഒന്നര ലക്ഷം രൂപയാണ് ഇയാൾ ജ്വല്ലറിയിൽ നിന്നും കവർന്നത്
ശരണ്യ ജ്വല്ലറിയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത് . കടയുടെ ഷട്ടർ താഴ്ത്തി ഉടമ പുറത്തുപോയപ്പോൾ ഇയാൾ മോഷണം നടത്തുകയായിരുന്നു . ഒന്നരലക്ഷം രൂപയാണ് മോഷണംപോയത്. സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശ്ശേരി എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത് . ചോദ്യംചെയ്യലിൽ മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു . ഇയാളുടെ പക്കൽ നിന്നും 1.25 ലക്ഷം രൂപ കണ്ടെടുത്തു.
Third Eye News Live
0
Tags :