
രണ്ട് പൈലറ്റുമാരുമായി പറന്നുയര്‍ന്ന വ്യോമസേനയുടെ ജെറ്റ് വിമാനം കര്‍ണാടകത്തില്‍ തകര്‍ന്നു വീണു; പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട് പൈലറ്റുമാര്‍; വിമാനം പൂർണ്ണമായും കത്തിയമര്‍ന്നു; അപകടം പരിശീലനത്തിനിടെ
സ്വന്തം ലേഖിക
ബംഗളൂരു: വ്യോമസേനയുടെ ജെറ്റ് ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണു.
കിരണ്‍ എന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
കര്‍ണാടകയിലെ ചാമരാജ് നഗറിലാണ് അപകടം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലന വിമാനമായിരുന്നു ഇത്.
തേജ് പാല്‍, ഭൂമിക എന്നീ പൈലറ്റുമാര്‍ മാത്രമാണ് അപകടം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിശീലനത്തിനിടെയാണ് അപകടം നടന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. കൃത്യസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റുമാര്‍ രക്ഷപ്പെട്ടത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.
Third Eye News Live
0