video
play-sharp-fill

പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു; മൈസൂരിലെ പെരിയപട്ടണയിലുള്ള സെന്റ് മേരീസ് പള്ളിയിലാണ് ആക്രമണം നടന്നത്; പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.

പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു; മൈസൂരിലെ പെരിയപട്ടണയിലുള്ള സെന്റ് മേരീസ് പള്ളിയിലാണ് ആക്രമണം നടന്നത്; പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.

Spread the love

കർണാടക: കർണാടകയിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അജ്ഞാതർ ഉണ്ണി യേശുവിന്റെ പ്രതി തകർത്തതായി പോലീസ് റിപ്പോർട്ട്.പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.മൈസൂർ പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിൽ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.പ്രാഥമികാന്വേഷണത്തിൽ മോഷണക്കേസാണെന്നാണ് സൂചന. പ്രതികളെ കണ്ടെത്താൻ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പള്ളി തകർത്തത്. ക്രമസമാധാനം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.പള്ളി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.