video
play-sharp-fill
ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്‌കരിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങി ; കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ 3000 പേർക്കെതിരെ പൊലീസ് കേസെടുത്തു

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്‌കരിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങി ; കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ 3000 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

ചെന്നൈ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ചത്ത ജെല്ലിക്കെട്ട് കാളയെ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കാൻ നിരത്തിലിറങ്ങിയ ആയിരത്തിലധികം പേർക്കെതിരെ പൊലാസ് കേസെടുത്തു.

തമിഴ്‌നാട്ടിലെ മധുര മുധുവർപ്പെട്ടിയിലാണ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ തെരുവിലിറങ്ങിയത്. പരമ്പരാഗത തമിഴ്‌നാട് രീതിയിൽ എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന ജെല്ലിക്കെട്ട് കാളയെ നാട്ടുകാർ യാത്രയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയങ്ങൾ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മൻ ക്ഷേത്രത്തിന്റെ കാളയാണെങ്കിലും അവിടെയുള്ള കുടുംബങ്ങൾക്കെല്ലാം മൂളി പ്രിയപ്പെട്ടതായിരുന്നു.

ബുധനാഴ്ച മൂളി മരണത്തിന് കീഴടങ്ങിയതോടെ കൊറോണ വൈറസ് വ്യാപനത്തിന്റെ റെഡ് സോൺ കൂടിയായ മധുരയിൽ ലോക് ഡൗൺ ലംഘിച്ച് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് മൂളിയുടെ ശവശരീരം അലങ്കരിച്ച് പൊതുദർശനത്തിനും വയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടിയതിന് ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടിയതിന് 3000 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മധുര ജില്ലാ കളക്ടർ ടി ജി വിനയ് അറിയിച്ചു.