play-sharp-fill
മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; ഒളിവിലായിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; ഒളിവിലായിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒളിവിൽ പോയ പ്രതികളിലൊരാളായ ഡ്രൈവർ വിജിൻ വെള്ളിയാഴ്ച രാവിലെയാണ് പൊലീസിൽ കീഴടങ്ങിയത്.

തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരംമൂട് അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമൻ, സജു എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പൊലിസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ വിജിൻ കീഴടങ്ങിയത്.