
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ജയൻ ചേർത്തലയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കി നിർമാതാക്കളുടെ സംഘടന.
നടൻ നിരുപാധികം മാപ്പ് പറയണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേയും നിർമാതാവ് സുരേഷ് കുമാറിനെതിരേയും ജയൻ ചേർത്തല വാർത്താസമ്മേളനം നടത്തിയിരുന്നു.
നിർമാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താരസംഘടനയായ അമ്മയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടനെതിരെ വക്കീല്‍ നോട്ടീസുമയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരി 14-നാണ് ജയൻ ചേർത്തല വാർത്താസമ്മേളനം നടത്തിയത്. വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്സ് അസോയിയേഷന് നല്‍കിയെന്നും
നിർമാതാക്കളുടെ സംഘടനയെ പല കാലത്തും സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിർമാതാക്കള്‍ അമിതപ്രതിഫലം വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും ജയൻ ചേർത്തല വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അമ്മയും നിർമാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും അതില്‍ വരുമാനം പങ്കിടാൻ കരാർ ഉണ്ടായിരുന്നെന്നും അമ്മയുടെ സഹായമല്ല അതെന്നും നിർമാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇത്തരം ഒരു ഷോയ്ക്ക് മോഹൻലാല്‍ സ്വന്തം പണം മുടക്കി ടിക്കറ്റെടുത്ത് ഗള്‍ഫിലേക്ക്