play-sharp-fill
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം: ജില്ലയിൽ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം: ജില്ലയിൽ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: യുവമോർച്ച നേതാവായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ജില്ലയിലെ തിരഞ്ഞെടുത്ത 300 കേന്ദ്രങ്ങളിലായിരുന്നു പരിപാടികൾ. പള്ളിക്കത്തോട്ടിൽ നടന്ന ജില്ലാ തല പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എൻ ഹരി പങ്കെടുത്തു
ജീവിച്ചിരുന്ന ജയകൃഷ്ണനേക്കാൾ ബലിദാനിയായ ജയകൃഷ്ണനെ സി പി എം ഭയപ്പെടുന്നതെന്ന് എൻ.ഹരി പറഞ്ഞു. നേതാക്കൾ മുന്നിൽ നിന്ന് നയിക്കുന്ന പാർട്ടിയാണ് ബിജെപി. ജയകൃഷ്ണൻ മാസ്റ്ററോട് ജീവന് ഭീഷണിയുണ്ടന്ന് പറഞ്ഞപ്പോഴും ഞാൻ എന്റെ സഹ പ്രവർത്തകർക്കൊപ്പം അല്ലേ പ്രവർത്തിക്കേണ്ടത് എന്ന നിലപാട് എടുത്ത് പൊതുപ്രവർനം നടക്കുകയായിരുന്നു അദേഹമെന്നും എൻ.ഹരി പറഞ്ഞു. യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിസ്റ്റന്റ് ദിപിൻ കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ കെ കെ , വിപിന ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.