video
play-sharp-fill
ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി…! ‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമ കോപ്പിയടിച്ചതോ..? സംഭവിച്ചത് എന്തെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ വിപിന്‍ദാസ്

ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി…! ‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമ കോപ്പിയടിച്ചതോ..? സംഭവിച്ചത് എന്തെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ വിപിന്‍ദാസ്

സ്വന്തം ലേഖിക

കൊച്ചി: ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായ ജയ ജയ ജയ ജയഹേ എന്ന ചിത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

വിപിന്‍ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ ബോളിവുഡ് റിമേക്കിനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സിനിമ കോപ്പിയടിയാണെന്ന വിവാദം സൈബര്‍ ലോകത്ത് ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുങ് ഫു സൊഹ്‌റ എന്ന ഫ്രഞ്ച് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റുകയാണുണ്ടായതെന്നാണ് ഉയര്‍ന്ന ആരോപണം.

ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ദാസ്.

2020ല്‍ ലോക്ക് ചെയ്തതാണ് ജയഹേയുടെ തിരക്കഥയെന്നും 2022 മാര്‍ച്ച്‌ 9നാണ് കുങ് ഫു സൊഹ്‌റ തിയേറ്ററുകളില്‍ എത്തിയതെന്നും വിപിന്‍ ദാസ് പറയുന്നു.

സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടര്‍ന്നത് കൊണ്ടാകാമെന്നും വിപിന്‍ദാസ് പറയുന്നു.