Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: ബീവറേജുകളില്‍ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് ബ്ലാക്കിന് കച്ചവടം നടത്തുന്ന ജവാന്‍ വിനു പിടിയില്‍.

മലപ്പുറം പരപ്പനങ്ങാടിയിലെ ജവാന്‍ വിനു എന്ന പേരില്‍ അറിയപ്പെടുന്ന പുഴക്കല്‍ വിനു(32) വിനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിവറേജുകളില്‍ നിന്നും വാങ്ങുന്ന മദ്യം അഞ്ചിരട്ടി വിലയ്ക്കാണ് വിനു കച്ചവടം നടത്തിയിരുന്നത്. അരിയല്ലൂര്‍ ജംഗ്ഷനില്‍ കച്ചവടം നടത്തുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പക്കല്‍ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള ‘പെഗ് മെഷററും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ ദിവസവും 25 ഓളം കുപ്പി മദ്യം ബിവറേജില്‍ നിന്നും വാങ്ങി മദ്യക്കുപ്പികളായും പെഗ്ഗുകളായി അളന്ന് കൊടുത്തും കച്ചവടം നടത്താറുള്ളതായി പ്രതി സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മദ്യം വാങ്ങാനായി എത്തുകയും പൊലീസിനെ കണ്ട് ഓടിപ്പോയ ആളുകള കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, പൊലീസുകാരായ രഞ്ചിത്ത്, സഹദേവന്‍, ഫൈസല്‍, അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് മഞ്ചേരി ജയിലില്‍ റിമാൻഡ് ചെയ്തു.