play-sharp-fill
നടൻ ജയന്റെ മകനെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം: വീട്ടമ്മയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി കേട്ടാൽ അറയ്ക്കുന്ന അശ്ലീലം; ജയന്റെ മകൻ എന്ന് അവകാശപ്പെടുന്ന മുരളിയെ സൈബർ സെൽ വിളിച്ചു വരുത്തി; മുരളിയുടെ വീഡിയോ സംപ്രേക്ഷണം ചെയ്ത യുട്യൂബ് ചാനലുകാർക്കും നോട്ടീസ്

നടൻ ജയന്റെ മകനെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം: വീട്ടമ്മയെക്കുറിച്ച് സോഷ്യൽ മീഡിയ വഴി കേട്ടാൽ അറയ്ക്കുന്ന അശ്ലീലം; ജയന്റെ മകൻ എന്ന് അവകാശപ്പെടുന്ന മുരളിയെ സൈബർ സെൽ വിളിച്ചു വരുത്തി; മുരളിയുടെ വീഡിയോ സംപ്രേക്ഷണം ചെയ്ത യുട്യൂബ് ചാനലുകാർക്കും നോട്ടീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ ജയന്റെ മകനെന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്ന മുരളിയെ സൈബർ സെൽ വിളിച്ചു വരുത്തി. ജയന്റെ മകനെന്ന പേരിൽ നടത്തിയ സോഷ്യൽ മീഡിയ പ്രചാരണങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒരു വീട്ടമ്മയ്‌ക്കെതിരെയാണ് കേട്ടാലറയ്ക്കുന്ന അശ്ലീല പ്രചാരണവുമായി ഇയാൾ രംഗത്ത് എത്തിയത്.

നടൻജയന്റെ മകൻ എന്ന് സ്വയം അവകാശപ്പെട്ടാണ് ഇയാൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട് അശ്ലീല പ്രചാരണം നടത്തുന്നത്.
മുരളിയെ തിരുവനന്തപുരം സൈബർ സെല്ലിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു തിരുവനന്തപുരത്തെ ഒരു വീട്ടമ്മയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് അവർ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ സെല്ലുകാർ തന്നെ ഉപദ്രവിച്ചു എന്ന പരാതിയുമായി മുരളി സിറ്റി പൊലീസ് കമീഷണറെ കാണാൻ ശ്രമിച്ചു എങ്കിലും നടന്നില്ല കൊട്ടാരക്കരയുള്ള ഒരു സംവിധായകൻ പറഞ്ഞിട്ടാണ് താനിത് ചെയ്തത് എന്ന് മുരളി പറഞ്ഞു മുരളിയുടെ അശ്ലീല പരാമർശം ടെലികാസ്റ്റ് ചെയ്ത യൂട്യൂബ് ചാനലുകാരെയും വിളിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വഴി വീട്ടമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്. ഇതേ തുടർന്നാണ് വീട്ടമ്മ സൈബർ സെല്ലിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് മുരളിയെ വിളിച്ചു വരുത്തിയത്. തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.