
തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജെസ്‌നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. എന്നാൽ അതിനുള്ള തെളിവുകള്‍ ജസ്‌നയുടെ അച്ഛന്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ജസ്‌നയുടെ അച്ഛനോട് കോടതി നിര്‍ദേശിച്ചു.
ജെസ്‌ന ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നതുപോലും വ്യക്തമാക്കാതെയുള്ള സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹര്‍ജിയില്‍ ജസ്‌നയുടെ പിതാവ് ജെയിംസ് ആവശ്യപ്പെട്ടിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ജെസ്‌നയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രഹസ്യമായി വ്യാഴാഴ്ച ദിവസം പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്നു. ജെസ്‌നയെ കാണാതായശേഷം വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിരുന്നുവെന്നും ജെസ്‌നയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും സിബിഐ വിശദമായി അന്വേഷിച്ചില്ലെന്നാണ് ജസ്‌നയുടെ അച്ഛന്‍ പരാതിപ്പെട്ടത്.
മുണ്ടക്കയത്ത് നിന്നും 2018 ഇൽ കാണാതായതാണ് ജസ്‌നയെ. സ്വന്തം മൊബൈൽ ഫോൺ പോലും എടുക്കാതെയായിരുന്നു പോയത്. അവസാനമായി മുണ്ടക്കയത്തെ സിസിടിവി യിൽ ജസ്‌നയുടെ മുഖം പതിഞ്ഞിരുന്നു. എന്നാൽ പിന്നീട് ജസ്‌നയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.