video
play-sharp-fill

ജെസ്‌നയെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്ത് വിദേശത്തേക്ക് കടത്തിയതായി സംശയം;തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയം; പിന്നില്‍ അന്തര്‍സംസ്ഥാന കണ്ണികളും; പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് സൂചന

ജെസ്‌നയെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്ത് വിദേശത്തേക്ക് കടത്തിയതായി സംശയം;തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയം; പിന്നില്‍ അന്തര്‍സംസ്ഥാന കണ്ണികളും; പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ജെസ്ന തിരോധന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം കടത്തിയതായി സംശയിക്കുന്നുണ്ടെന്ന് തലസ്ഥാനത്തെ സി ബി ഐ കോടതിയില്‍ തിരുവനന്തപുരം സി ബി ഐ യൂണിറ്റ് സമര്‍പ്പിച്ച എഫ് ഐ ആര്‍.

തിരോധാനത്തിന് പിന്നില്‍ ഗൗരവമേറിയ വിഷയമുണ്ടെന്നും അന്തര്‍ സംസ്ഥാന കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാനും അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്ഐആറിലുണ്ട്.

ജെസ്‌നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തു വരെ കാര്യങ്ങള്‍ എത്തിയന്നെ് കെജി സൈമണ്‍ വെളിപ്പെടുത്തിയിരുന്നു. സൈമണ്‍ വിരമിച്ച ശേഷമാണ് അന്വേഷണം സിബിഐയില്‍ എത്തുന്നത്.
ബന്ധുവിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന വീട്ടില്‍നിന്നും ഇറങ്ങിയത്. മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നില്ല. ബസില്‍ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്‌ന അപ്രത്യക്ഷയായി.
പിതൃസഹോദരിയുടെ വീട്ടിലേക്കുപോയ ജെസ്ന പിന്നീടു മടങ്ങിവന്നില്ല. ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങി മുക്കൂട്ടുതറയില്‍ എത്തിയെന്നും പിന്നീട് മുണ്ടക്കയത്ത് കണ്ടെന്നും പറയപ്പെടുന്നു. അവിടെ നിന്ന് കാറില്‍ ജെസ്‌ന പോയതായാണ് സൂചന.